അഹമദാബാദ്- ഗുജറാത്തിലെ ഭാവ്ഗനര്‍ ജില്ലയില്‍ കുതിരെ സ്വന്തമാക്കുകയും കുതിര സവാരി നടത്തുകയും ചെയ്ത ദലിത് യുവാവിനെ മേല്‍ജാതിക്കാര്‍ കൊന്നു. ഉംറാല താലുക്കിലെ തിംബിയില്‍ പ്രദീപ് റാത്തോഡ് എന്ന 21-കാരനാണ് കെലചെയ്യപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെടുന്നതിന് മുമ്പ് കുതിര സവാരി നടത്തുന്ന പ്രദീപിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേസിന്റെ എല്ലാ വശങ്ങളും അന്വേഷിച്ചു വരികയാണെന്നും ഭാവ്ഗനര്‍ ഡെപ്യൂട്ടി സുപ്രണ്ട് എം എം സയാദ് പറഞ്ഞു.
ഈയിടെ സ്വന്തമായി ഒരു കുതിരയെ വാങ്ങിയ പ്രദീപിനെതിരെ പ്രദേശവാസികളായ രജപുത്ര വിഭാഗത്തില്‍പ്പെട്ടവര്‍ രംഗത്തെത്തിയിരുന്നുവെന്ന് പ്രദീപിന്റെ അച്ഛന്‍ പോലീസിനോട് പറഞ്ഞു. കുതിരയെ വിറ്റൊഴിവാക്കിയില്ലെങ്കില്‍ കൊല്ലുമെന്ന് പ്രദീപിനെ കൊല്ലുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അച്ഛന്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.