Sorry, you need to enable JavaScript to visit this website.

ഷാറൂഖ് ഖാന്റെ വസതിക്ക് സമീപമുള്ള കെട്ടിടത്തില്‍ തീപ്പിടിത്തം

മുംബൈ- ബാന്ദ്രയില്‍  ഷാരൂഖ് ഖാന്റെ വീടായ മന്നത്തിന് സമീപമുള്ള  ബഹുനില കെട്ടിടത്തിന്റെ 14-ാം നിലയില്‍ തിങ്കളാഴ്ച തീപിടിത്തമുണ്ടായി. എട്ടോളം അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കുകയാണ്.

അപകടകാരണങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബാന്ദ്രയിലെ മന്നത്ത് ബംഗ്ലാവിന് സമീപമുള്ള ജീവേഷ് ബില്‍ഡിംഗ് എന്ന ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. 21 നിലകളുള്ള കെട്ടിടത്തിന്റെ 14-ാം നിലയിലാണ് തീപിടിത്തമുണ്ടായത്.

കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

 

Latest News