Sorry, you need to enable JavaScript to visit this website.

സെന്‍സസ് ഡിജിറ്റലൈസ് ചെയ്യും, ജനന-മരണ രജിസ്റ്ററുമായി ബന്ധിപ്പിക്കും- അമിത് ഷാ

ഗുവാഹതി- ജനസംഖ്യാ കണക്കെടുപ്പ് ഡിജിറ്റലൈസ് ചെയ്യുന്നതോടെ അടുത്ത എന്യൂമറേഷന്‍ 100 ശതമാനം പ്രതീക്ഷിക്കാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ജനന-മരണ രജിസ്റ്ററും സെന്‍സസുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഓരോ ജനനത്തിനും മരണത്തിനും ശേഷവും സെന്‍സസ്  അപ്‌ഡേറ്റ് ചെയ്യപ്പെടും. സെന്‍സസ് നടപടികള്‍ കൂടുതല്‍ ശാസ്ത്രീയമാക്കുന്നതിന് ആധുനിക സങ്കേതങ്ങള്‍ ചേര്‍ക്കാനും ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.

ഡയറക്ടറേറ്റ് ഓഫ് സെന്‍സസ് ഓപ്പറേഷന്‍സിന്റെ (അസം) ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിച്ച അമിത് ഷാ, രാജ്യത്തിന്റെ വികസനത്തിന്റെ മികച്ച ആസൂത്രണത്തിന് ശരിയായ കണക്കെടുപ്പ് ആവശ്യമാണെന്ന് ഊന്നിപ്പറഞ്ഞു.

'അടുത്ത സെന്‍സസ് ഒരു ഇ-സെന്‍സസ് ആയിരിക്കും, 100% തികഞ്ഞ സെന്‍സസ്. ഇതിന്റെ അടിസ്ഥാനത്തില്‍, അടുത്ത 25 വര്‍ഷത്തേക്കുള്ള രാജ്യത്തിന്റെ വികസന ആസൂത്രണം ഏറ്റെടുക്കും- അദ്ദേഹം പറഞ്ഞു.

 

Latest News