കൊച്ചി- തൃക്കാക്കരയില്‍ ക്രൈസ്ത സഭയാണ് താരമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ള നടേശന്‍.
ബി.ജെ.പി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണനെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തൃക്കാക്കരയില്‍ നടക്കുന്നത് ത്രികോണ മത്സരമാണെന്നും കൂടുതല്‍ വോട്ടുകള്‍ നേടുന്നവര്‍ക്ക് ജയിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ലൗ ജിഹാദ് നടക്കുന്നുണ്ട്. കുടുംബത്തോടെയാണ് മതപരിവര്‍ത്തനം നടത്തുന്നത്. ചില സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനം നടത്തി ഒറ്റമതം മാത്രം ആക്കിയ സാഹചര്യം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.