Sorry, you need to enable JavaScript to visit this website.

ബാങ്ക് വിളിക്കെതിരെ ഹനുമാന്‍ ചാലിസ; കര്‍ണാടകയില്‍ പോലീസ് അതീവ ജാഗ്രതയില്‍

ബംഗളൂരു- കര്‍ണാടകയില്‍ ബാങ്ക് വിളിക്കെതിരെ  ആസാനെതിരെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഹനുമാന്‍ ചാലിസ ആലപിച്ചതിനെ തുടര്‍ന്ന് പോലീസ് അതീവ ജാഗ്രതയില്‍. ഹിജാബ്,  ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകം, ഹുബ്ബള്ളി വര്‍ഗീയ കലാപം തുടങ്ങിയ സംഭവപരമ്പരകള്‍ കാരണം ഉടലെടുത്ത  സാമൂഹിക അശാന്തിയില്‍നിന്ന് പതുക്കെ പുറത്തുവരികയായിരുന്ന കര്‍ണാടകയിലെ സ്ഥിതി വീണ്ടും സംഘര്‍ഷഭരിതമാകുകയാണ്.
ശ്രീരാമസേന സ്ഥാപകന്‍ പ്രമോദ് മുത്തലിക് മൈസൂര്‍ ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ രാവിലെ അഞ്ച് മണിക്ക് ഹനുമാന്‍ ചാലിസ ആലാപനം ഉദ്ഘാടനം ചെയ്തു. മസ്ജിദുകളിലെ ബാങ്ക് വിളിക്കെതിരെ  ആയിരത്തിലധികം ക്ഷേത്രങ്ങളില്‍ ഹനുമാന്‍ ചാലിസയുടെ മന്ത്രോച്ചാരണവും സുപ്രഭാത പ്രാര്‍ത്ഥനകളും നടത്തിയതായി അദ്ദേഹം അവകാശപ്പെട്ടു.
ബംഗളൂരുവിലെ ഒരു ക്ഷേത്രത്തില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ഒരുങ്ങിയ ഹിന്ദുത്വ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിഷയം വര്‍ഗീയ സംഘര്‍ഷത്തിന് കാരണമാകുമെന്നതിനാല്‍ സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ പ്രവര്‍ത്തകര്‍ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനാ പ്രചാരണം ശക്തമാക്കുമെന്ന് മുത്തലിക്ക് അറിയിച്ചു.
ഭരണഘടനയ്ക്കും നിയമത്തിനും വിരുദ്ധമായ ബാങ്ക് വിളിക്കെതിരെ  നടപടിയെടുക്കാനുള്ള സര്‍ക്കാരിന്റെ നിസ്സഹായതയെ ചോദ്യം ചെയ്തുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.
അതിരാവിലെയുള്ള ബാങ്ക് വിളി കാരണം രോഗികളും വിദ്യാര്‍ത്ഥികളും ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം പറഞ്ഞു.  മുസ്‌ലിംകള്‍ നിയമത്തിന് അതീതരാണെന്ന തോന്നലുണ്ടാക്കിയത് കോണ്‍ഗ്രസ് ആണ്. നിയമം ഉയര്‍ത്തിപ്പിടിക്കണമെന്നും ആരും നിയമത്തിന് അതീതരല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദുത്വ പ്രവര്‍ത്തകര്‍  പ്രാര്‍ത്ഥനകള്‍ ആരംഭിക്കുകയും 'ജയ് ശ്രീറാം', 'ജയ് ഹനുമാന്‍', 'ഭാരത് മാതാ കീ ജയ്' എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. സംസ്ഥാനത്തുടനീളം പുലര്‍ച്ചെ 5 മണിക്ക് ആരംഭിച്ച പരിപാടി 6 മണിക്ക് പൂര്‍ത്തിയാക്കി.

 

Latest News