മോസ്‌കോ- രണ്ടാം ലോകമഹായുദ്ധത്തില്‍ നാസികള്‍ക്കെതിരായ വിജയം അനുസ്മരിച്ച് മോസ്‌കോയില്‍ ഇന്ന് വന്‍ സൈനിക പരേഡ് നടക്കാനിരിക്കെ, പ്രസിഡന്റ് വഌിദമിര്‍ പുടിന്റെ പ്രസംഗത്തിനായി ലോകം കാത്തിരിക്കുന്നു.
ഉക്രൈനില്‍ റഷ്യയുടെ അധിനിവേശവും യുദ്ധവും തളര്‍ന്നു കൊണ്ടിരിക്കെ വാര്‍ഷിക ആഘോഷം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്.
അധിനിവേശവുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനം നടത്താന്‍ പുടിന്‍ ഈ അവസരം ഉപയോഗിക്കുമെന്നാണ് കരുതുന്നത്.
28 റഷ്യന്‍ നഗരങ്ങളിലും പരേഡുകള്‍ നടക്കുമെന്നും 65,000 ആളുകളും 2,400 ആയുധങ്ങളും 400 ലധികം വിമാനങ്ങളും പങ്കെടുക്കുമെന്നും റഷ്യന്‍ അധികൃതര്‍ പറയുന്നു.
അതേസമയം നാസി ക്രൂരതകള്‍ റഷ്യ ആവര്‍ത്തിക്കുകയാണെന്ന് ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി ഞായറാഴ്ച നടത്തിയ വിജയദിന പ്രസംഗത്തില്‍ പറഞ്ഞു.
അതിനിടെ, രാജ്യത്തേക്ക് ആയുധങ്ങള്‍ അയയ്ക്കാനുള്ള തന്റെ സര്‍ക്കാരിന്റെ തീരുമാനത്തെ ജര്‍മന്‍ ചാന്‍സലര്‍ ന്യായീകരിച്ചു