വി.ആര്‍. അനൂപിന്റെ ഫേസ് ബുക്ക് പോസ്റ്റ്
സംഘികളുടെ സവര്‍ക്കര്‍ കുട തൃശൂര്‍ പൂരത്തില്‍ നിന്ന് പിന്‍വലിക്കാനുള്ള തീരുമാനം സന്തോഷകരമാണെങ്കിലും, അതിന് ഇടയാക്കിയ സാഹചര്യവും അതിനോടുള്ള പല മൗനങ്ങളും ഇപ്പോഴും ആശങ്കപ്പെടുത്തുന്നതാണ്. ഇന്ന് ഉച്ചയ്ക്ക് തൃശൂര്‍ ടൗണില്‍ തന്നെ താമസിക്കുന്ന , KSU വിന്റെ സംസ്ഥാന വൈസ് പ്രസിഡണ്ട് കൂടിയായ നിഖില്‍ ദാമോദരന്‍ ആണ് വിവരം എന്നെ അറിയിച്ചത്. അപ്പോള്‍ പോലും തൃശൂരില്‍ അങ്ങനെയൊന്ന് സംഭവിക്കില്ല എന്ന ആത്മവിശ്വാസം ആയിരുന്നു എനിക്ക് . അത് കൊണ്ട് തന്നെ , ആധികാരികത ഉറപ്പ് വരുത്തി ഒന്ന് കൂടി വിളിക്കാനായിരുന്നു നിഖിലിനോട് പറഞ്ഞത്. നിഖില്‍ അക്കാര്യം ഉറപ്പ് വരുത്തിയപ്പോള്‍ ആണ് Fbയില്‍ പോസ്റ്റിട്ടത്. ആ പോസ്റ്റിന്റെ അടിയില്‍ തന്നെ, ചമയ പ്രദര്‍ശനത്തില്‍ സവര്‍ക്കറുടെ ഫോട്ടോ ആദ്യമായി ഐഡിന്റിഫൈ ചെയ്ത അഡ്വ : മേഘ ശ്രീറാം വിവരങ്ങള്‍ പങ്ക് വെച്ചിരുന്നു. പോസ്റ്റ് കണ്ട പലരും വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും, കാണാന്‍ ഉത്തരവാദിത്തപ്പെട്ട പലരും വിഷയം കണ്ടില്ലെന്ന് നടിച്ചു. ഒരുപാട് പേരെ ഫോണില്‍ വിളിച്ചു . ഇത് പോലൊരു വിഷയത്തില്‍ പലരുടേയും പ്രതികരണങ്ങള്‍ പതിവില്ലാത്ത വിധം തണുത്തതായിരുന്നു. എന്റെ ഫോണ്‍ കണ്ട് മനപൂര്‍വ്വം എടുക്കാതിരുന്നവരും ഉണ്ട് . ഒരുപാട് പേരുള്ളത് കൊണ്ട് , ആരുടേയും പേരെടുത്ത് പറയുന്നില്ലാ.എന്തായാലും സ്വന്തം നിലയ്ക്ക് പ്രതിഷേധിക്കാമെന്ന് ഞാനും നിഖിലും തീരുമാനിച്ചു. സവര്‍ക്കറുടെ കുട ഉള്ളിടത്ത് പോയി , ഗാന്ധിയുടെ ഫ്‌ലക്‌സുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കാനായിരുന്നു ഞങ്ങളുടെ തീരുമാനം. പ്രതിഷേധം മന്ത്രിയുടെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഫേസ്ബുക്കിലും അനൗണ്‍സ് ചെയ്തു. അല്‍പ്പ സമയത്തിനകം തന്നെ മന്ത്രി ഇടപെട്ട് സവര്‍ക്കറെ പിന്‍വലിക്കാന്‍ തീരുമാനിച്ചതായി അറിയിപ്പ് കിട്ടി. അതേ സമയം, ഈ ഒരു സംഭവം പഠിപ്പിക്കുന്ന ചില പാഠങ്ങള്‍ ഉണ്ട് . ഫാസിസത്തെ കുറിച്ചുള്ള പലരുടേയും സ്റ്റഡി ക്ലാസുകളിലെ കാപട്യം തന്നെ. ഇവരില്‍ പലരുടേയു ഫാസിസ്റ്റ് വിരുദ്ധതയൊക്കെ , ഒരു ഇലക്ഷനില്‍ തോറ്റാലോ, ഇനി എങ്ങാനും ഇലക്ഷനില്‍ നില്‍ക്കേണ്ടി വന്നാലോ എന്ന കണക്ക് കൂട്ടലിലോ ആവി പോലെതീര്‍ന്ന് പോവാവുന്നത് ആണ് . ഇത്രേയുള്ളൂ പല പുകള്‍പെറ്റ ഫാസിസ്റ്റ് വിരുദ്ധരും . അതുകൊണ്ട് തന്നെ, അത്തരം പരിവേഷങ്ങളൊന്നുമില്ലാത്ത പത്മജാ വേണുഗോപാലിന്റെ നിലപാടിലെ ആത്മാര്‍ഥത സ്പര്‍ശിച്ചു. അതെ, ആത്മാര്‍ഥത മാത്രമേ അതിജീവിക്കൂ, ആരുടെ കാര്യത്തിലായാലും . തല്‍ക്കാലത്തേയ്ക്ക് നമ്മള്‍ ജയിച്ചിരിക്കുന്നു. തല്‍ക്കാലത്തേക്ക് മാത്രം. അവര്‍ ഇനിയും വരും , ഇത് പോലെ . നേരിടാന്‍ നമ്മള്‍ ഉണ്ടാവണം.