ആലപ്പുഴ- നഴ്‌സിംഗ് കോളേജ് വൈസ് പ്രിന്‍സിപ്പലിനെതിരെ ഗുരുതര പരാതിയുമായി വിദ്യാര്‍ഥികള്‍. ചേര്‍ത്തല എസ്.എച്ച് കോളജ് ഓഫ് നഴ്‌സിംഗിലെ വൈസ് പ്രിന്‍സിപ്പലിനെതിരെയാണ് ലൈംഗിക അധിക്ഷേപ പരാതിയുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തിയത്. ലൈംഗിക അധിക്ഷേപത്തിന് പുറമെ ഡോക്ടര്‍മാരുടെ ചെരുപ്പ് നിര്‍ബന്ധിച്ച് വൃത്തിയാക്കിച്ചെന്നും പരാതിയില്‍ പറയുന്നു. ഒപ്പം നടക്കുന്നവരെ സ്വര്‍ഗാനുരാഗികളെന്ന് വിളിച്ച് അധിക്ഷേപിക്കുന്നതായും വിദ്യാര്‍ഥികളുടെ പരാതിയില്‍ പറയുന്നു.
വിദ്യാര്‍ഥികള്‍ നല്‍കിയ മൊഴികളുടെ അടിസ്ഥാനത്തില്‍ നഴ്‌സിംഗ് കൗണ്‍സില്‍ ആരോഗ്യ സര്‍വകലാശാലക്ക് റിപ്പോര്‍ട്ട് നല്‍കി. സംഭവുമായി ബന്ധപ്പെട്ട് നേരത്തെ ചില ഓഡിയോ ക്ലിപ്പുകള്‍ നഴ്‌സിംഗ് കൗണ്‍സിലിന് ലഭിക്കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ പരിശോധനയിലാണ് വിദ്യാര്‍ഥികളില്‍ നിന്നും പരാതി ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യൂണിഫോമില്‍ ചുളിവ് വീണാല്‍ പോലും അത് ലൈംഗികമായി വ്യാഖ്യാനിക്കുന്നുവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. ആശുപത്രിയിലെ ശുചിമുറിയും വൃത്തിയാക്കിച്ചതായും വിദ്യാര്‍ഥികളെ വീട്ടിലേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും നഴ്‌സിംഗ് കൗണ്‍സില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.