കോഴിക്കോട്- ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫ് ആവശ്യപ്പെട്ട് സൂപ്പർമാർക്കറ്റിൽ ആക്രമണം. പേരാമ്പ്രയിലെ ബാദുഷ സൂപ്പർ മാർക്കറ്റിലാണ് ആക്രമണം. സൂപ്പർ മാർക്കറ്റിലെത്തിയ നാലംഗ സംഘം ഹലാൽ സ്റ്റിക്കറില്ലാത്ത ബീഫുണ്ടോ എന്ന് ചോദിക്കുകയായിരുന്നു. ഇല്ലെന്ന് പറഞ്ഞതോടെ ജീവനക്കാരെ മാരാകയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ആക്രമികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
സംഭവത്തിൽ പ്രതിഷേധിച്ച് നഗരത്തിൽ മുസ്‌ലിം യൂത്ത് ലീഗ്, ഡി.വൈ.എഫ്.ഐ, വ്യാപാരി വ്യവസായി ഏകോപന സമിതി എന്നീ സംഘടനകൾ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.