ആംബുലന്‍സ് നിന്നു, രോഗിയെ ആശുപത്രിയിലെത്തിച്ചത് ഉന്തുവണ്ടിയില്‍

ലഖ്നൗ- ഉത്തര്‍പ്രദേശിലെ ബാലിയയില്‍ രോഗിയെ ആശുപത്രിയില്‍ എത്തിച്ചത് ഉന്തുവണ്ടിയില്‍. രോഗിയെ ആംബുലന്‍സില്‍ എത്തിക്കാനാണ് ബന്ധുക്കള്‍ ശ്രമിച്ചത്. എന്നാല്‍ ആംബുലന്‍സില്‍ പെട്രോളില്ലെന്നും അതിനാല്‍ രോഗിയെ കൊണ്ട് പോകാന്‍ കഴിയില്ലെന്നും ഡ്രൈവര്‍ അറിയിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ബനാറസില്‍ മററ്റൊരു രോഗിയുമായി പോയ ശേഷമാണ് ആംബുലന്‍സ് മടങ്ങി വന്നത്. അതുകൊണ്ട് തന്നെ വണ്ടിയില്‍ പെട്രോള്‍ കുറവായിരുന്നു. അതിനാലാണ് രോഗിയെ ആശുപത്രിയില്‍ എത്തിക്കാന്‍ ആംബുലന്‍സ് ഉപയോഗിക്കാന്‍ കഴിയാത്തതെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ നീരജ് പാണ്ഡെ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചുവെന്നും പാണ്ഡെ പറഞ്ഞു.

 

Latest News