വരാണസി- കനത്ത പ്രതിഷേധങ്ങൾക്കിടയിലും ഉത്തർപ്രദേശിലെ വരാണസി ഗ്യാൻവാപി മസ്ജിദിൽ സർവേ നടന്നു. കോടതി ഉത്തരവിനെ തുടർന്ന് അഡ്വക്കറ്റ് കമ്മീഷണർ അജയ്കുമാർ മിശ്രയുടെ നേതൃത്വത്തിലാണ് നാലംഗ സംഘം കാശി വിശ്വനാഥ് ക്ഷേത്രത്തിന് സമീപത്തുള്ള പള്ളിയുടെ കോംപൗണ്ടിൽ സർവേ നടത്തിയത്. വൻ സൈനികരുടെ സാാന്നിധ്യത്തിലാണ് സർവേ നടന്നത്. പള്ളിയുടെ കോംപൗണ്ടിൽ പ്രാർത്ഥനക്കായി അനുമതി നൽകണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ വർഷം അഞ്ചു സ്ത്രീകൾ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡ്വക്കറ്റ് കമ്മീഷനെ നിയോഗിച്ച് കോടതി ഉത്തരവിട്ടത്. പള്ളിയിലെ പരിശോധന മുഴുവൻ വീഡിയോയിൽ ചിത്രീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.