ഹൈദരാബാദ്- വാരാണസിയിലെ ജ്ഞാന്‍വാപി-ശൃംഗാര്‍ ഗൗരി സമുച്ചയത്തിലെ ചില പ്രദേശങ്ങളില്‍ സര്‍വേ നടത്താനുള്ള കോടതിഉത്തരവ് 1980-1990 കളിലെ രഥയാത്രയുടെ രക്തച്ചൊരിച്ചിലിനു സമാനമായ മുസ്ലിം വിരുദ്ധ അക്രമത്തിനു വഴി തുറക്കുന്നതാണെന്ന് എഐഎംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
കാശിയിലെ ജ്ഞാന്‍വാപി മസ്ജിദ് സര്‍വേ നടത്താനുള്ള ഈ ഉത്തരവ് മതസ്ഥലങ്ങളില്‍ മാറ്റം വരുത്തുന്നത് നിരോധിച്ച
1991 ലെ ആരാധനാലയ നിയമത്തിന്റെ തുറന്ന ലംഘനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
ഭരണഘടനയുടെ അടിസ്ഥാന സവിശേഷതകളില്‍ ഒന്നായ മതേതരത്വത്തെ ഈ നിയമം സംരക്ഷിക്കുന്നുവെന്ന് അയോധ്യ വിധിയില്‍ സുപ്രീം കോടതി എടുത്തു പറഞ്ഞ കാര്യം അദ്ദേഹം അനുസ്മരിച്ചു. കോടതി ഉത്തരവ് പ്രകാരം സര്‍വേ നടത്തുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും കോടതി കമ്മീഷണര്‍ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലും ജ്ഞാന്‍വാപി മസ്ജിദിലും എത്തിയതിന് പിന്നാലെയാണ് അസദുദ്ദീന്‍ ഉവൈസിയുടെ പ്രസ്താവന.
ജ്ഞാന്‍വാപി പള്ളിയുടെ പുറം ഭിത്തിയില്‍ സ്ഥിതി ചെയ്യുന്ന ശൃംഗര്‍ ഗൗരി, ഗണപതി, ഹനുമാന്‍ എന്നീ വിഗ്രഹങ്ങളില്‍ ിത്യപൂജയും അനുഷ്ഠാനങ്ങളും അനുവദിമാക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹിയിലുള്ള രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയവരാണ് ഹരജി സമര്‍പ്പിച്ചത്.