അഹമ്മദാബാദ്- ഗുജറാത്തിലെ കോൺഗ്രസ് എം.എൽ.എ ജിഗ്നേഷ് മേവാനി അടക്കം പത്തു പേർക്ക് മൂന്നു മാസത്തെ തടവുശിക്ഷ. 2017-ൽ പോലീസ് അനുമതി കൂടാതെ ആസാദി മാർച്ച് നടത്തിയ കേസിലാണ് ശിക്ഷ. ആയിരം രൂപ വീതം പിഴയടക്കാനും കോടതി ഉത്തരവിട്ടു. 2017 ജൂലൈയിൽ മെഹ്‌സാനയിൽനിന്ന് ബനസ്‌കന്തയിലേക്ക് ആസാദി മാർച്ച് നടത്തി എന്ന കേസിലാണ് ശിക്ഷ. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മോഡിയെ വിമർശിച്ചുവെന്ന കുറ്റം ചുമത്തി ജിഗ്നേഷ് മേവാനിയെ അസം പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യം ലഭിച്ച ഉടൻ പോലീസുകാരിയോട് അപമര്യാദയായി പെരുമാറി എന്ന കേസിലും ജിഗ്നേഷിനെ അറസ്റ്റ് ചെയ്തു. ഒരാഴ്ച ജയിലിൽ കിടന്ന ശേഷമാണ് മേവാനിയെ മോചിപ്പിച്ചത്.