ലണ്ടന്‍- കോടികളുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട മദ്യവ്യവസായി വിജയ് മല്യ മൂന്നാമത്തെ വിവാഹത്തിനൊരുങ്ങുന്നു. കിങ് ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ഹോസ്റ്റസായിരുന്ന പിങ്കി ലാല്‍വാനിയെയാണ് 62 കാരനായ മല്യ വിവാഹം കഴിക്കുന്നത്. ലണ്ടനില്‍നിന്ന് ഒന്നര മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്തുന്ന ഹെര്‍ട്‌ഫോര്‍ഡ്‌ഷെയറില്‍ മല്യയോടൊപ്പം കഴിയുന്ന പിങ്കിയുമായി അദ്ദേഹം പ്രണയത്തിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബന്ധത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഇരുവരുടേയും ചിത്രങ്ങള്‍ ഈയിടെ പുറത്തുവന്നിരുന്നു. ഏഴു വര്‍ഷംമുമ്പ് കണ്ടുമുട്ടിയ പിങ്കിക്ക് മല്യ കിങ്ഫിഷറില്‍ എയര്‍ഹോസ്റ്റസ് ജോലി വാഗ്ദാനം ചെയ്യുകയായിരുന്ന.ു
2011-ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസായി എത്തിയ പിങ്കിയുമായി മല്യ പ്രണയത്തിലാകുകയായിരുന്നു. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടും പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടും ആരോപണങ്ങള്‍ നേരിടുന്ന മല്യയുടെ മൂന്നാമത്തെ വിവാഹമാണിത്.
എയര്‍ ഇന്ത്യയില്‍ എയര്‍ഹോസ്റ്റസായിരുന്ന സമീറ തയബ്ജിയാണ് മല്യയുടെ ആദ്യ ഭാര്യ. 1986-ല്‍ ആരംഭിച്ച ഇവരുടെ ദാമ്പത്യം 87-ല്‍ അവസാനിക്കുകയായിരുന്നു. 1993 ല്‍ രേഖയെ വിവാഹം ചെയ്തു. രണ്ട് ഭാര്യമാരിലായി സിദ്ധാര്‍ഥ്, ലയന, ടാനിയ എന്നിങ്ങനെ മൂന്ന് മക്കളുണ്ട്.
നിരവധി ബാങ്കുകളില്‍നിന്നായി കോടികള്‍ തട്ടിയ മല്യക്ക് ആവര്‍ത്തിച്ച് സമന്‍സയച്ചിട്ടും അന്വേഷണ ഏജന്‍സികള്‍ മുമ്പാകെ ഹാജാരാകാന്‍ കൂട്ടാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ബ്രിട്ടനില്‍ അറസ്റ്റിലായ മല്യ ഇപ്പോള്‍ ജാമ്യത്തിലാണ്.