Sorry, you need to enable JavaScript to visit this website.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് കോച്ചിങ് സെന്റര്‍ ഉടമ പിടിയില്‍ 

ന്യൂദല്‍ഹി-സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ കോച്ചിങ് സെന്റര്‍ ഉടമ പിടിയില്‍. ദല്‍ഹിയിലെ വിദ്യ കോച്ചിങ് സെന്റര്‍ ഉടമ വിക്കി എന്നയാളാണ് പിടിയിലായത്. ഇയാളെ പോലീസ് ചോദ്യംചെയ്തുവരികയാണ്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയിലെ മുഖ്യ കണ്ണി  ഇയാളാണെന്ന് കരുതുന്നു. 
ദല്‍ഹി പോലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് വിക്കി പിടിയിലായത്. ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഇയാള്‍ക്കുള്ള പങ്ക് ചൂണ്ടിക്കാട്ടി സിബിഎസ്ഇക്ക് ലഭിച്ച പരാതിയുടെ ചുവടുപിടിച്ചായിരുന്നു അന്വേഷണം. രജീന്ദര്‍ നഗറിലെ രണ്ട് സ്‌കൂളുകള്‍ക്കും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പങ്കുള്ളതായി ഫാക്സ് സന്ദേശമായി ലഭിച്ച പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ചോര്‍ന്ന ചോദ്യപേപ്പറുകള്‍ 10,000-15,000 രൂപക്ക് വിദ്യാര്‍ഥികള്‍ക്ക് വിക്കി വില്‍പന നടത്തിയിരുന്നു. ചോദ്യപേപ്പറുകള്‍ക്കായി വിദ്യാര്‍ഥികളോട് ഔട്ടര്‍ രോഹിണി, ഉത്തം നഗര്‍ എന്നിവടങ്ങളില്‍ എത്താനായിരുന്നു വിക്കിയും ഇയാളുടെ കൂട്ടാളികളും വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടിരുന്നതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സിബിഎസ്ഇയുടെ പത്താം ക്ലാസ് കണക്ക് പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയുടേയും ചോദ്യപേപ്പറുകളാണ് ചോര്‍ന്നത്. രണ്ടു പരീക്ഷകളും വീണ്ടും നടത്തുമെന്ന് സിബിഎസ്ഇ അറിയിച്ചിട്ടുണ്ട്.
 

Latest News