മുംബൈ- ഉച്ചഭാഷിണികളില്‍ ബാങ്ക് വിളിക്കുന്നതില്‍ പ്രതിഷേധിച്ച്
രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) പ്രവര്‍ത്തകര്‍ മുംബൈയില്‍ മസ്ജിദിനു സമീപം ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വെച്ചു.
വീഡിയോയില്‍ പതാകയും പിടിച്ച് എംഎന്‍എസ് പ്രവര്‍ത്തകനെ കാണാം. ഉച്ചഭാഷിണിയില്‍നിന്നുള്ള ഹനുമാന്‍ ചാലിസ കേള്‍ക്കുമ്പോള്‍ സമീപത്തെ മസ്ജിദില്‍നിന്നുള്ള ബാങ്കും കേള്‍ക്കാം.
താനെ നഗരത്തില്‍ ഇന്ദിരാ നഗര്‍ പ്രദേശത്തും
ഏതാനും എംഎന്‍എസ് പ്രവര്‍ത്തകര്‍ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വെച്ചു. എന്നാല്‍ ഇവിടെ പള്ളിക്ക് സമീപമായിരുന്നില്ല.
തനിക്കെതിരായ കേസില്‍ നിരാശപ്പെടാതെ ഉച്ചഭാഷിണികളില്‍ ഹനുമാന്‍ ചാലിസയുമായി മുന്നോട്ടു പോകാന്‍ എംഎന്‍എസ് അധ്യക്ഷന്‍ രാജ് താക്കറെ ചൊവ്വാഴ്ച ആഹ്വാനം ചെയ്തിരുന്നു.
ബാങ്ക് വിളിക്കുന്ന ശബ്ദം കേട്ട് ശല്യം ഉണ്ടായാല്‍ 100 എന്ന നമ്പറില്‍ വിളിച്ച് പോലീസില്‍ പരാതി നല്‍കണമെന്ന് തുറന്ന കത്തില്‍ താക്കറെ ആവശ്യപ്പെട്ടു.
എല്ലാ ഹിന്ദുക്കളോടുമാണ് അഭ്യര്‍ഥിക്കുന്നതെന്നും ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കുന്നത് കേട്ടാല്‍ അവിടെ ഉച്ചഭാഷിണിയില്‍ ഹനുമാന്‍ ചാലിസ വെക്കണമെന്നും അപ്പോഴാണ് ഉച്ചഭാഷിണികളുടെ തടസ്സം അവര്‍ക്ക് മനസ്സിലാകുകയെന്നും എംഎന്‍എസ് നേതാവ് പറഞ്ഞു.
മുംബൈയിലും സംസ്ഥാനത്തിന്റെ മറ്റ് പല ഭാഗങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Hanuman Chalisa Controversy continues in MH. Since morning MNS activists are playing hanuman chalisa on loudspeaker @saamTVnews @SakalMediaNews @BalaNandgaonkar @MNSAmeyaKhopkar #HanumanChalisaRow pic.twitter.com/kHJ6E5NhAn
— Omkar Wable (@MrWabs) May 4, 2022