കാലില്‍ തൊട്ട് അനുഗ്രഹം തേടി യോഗി, വികാരാധീനയായി അമ്മ

പഞ്ചൂര്‍- ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്  അമ്മയെ കാണാന്‍ ഉത്തരാഖണ്ഡിലെ പഞ്ചൂരിലുള്ള   തറവാട്ടിലെത്തി. അമ്മ സാവിത്രി ദേവിയെ കണ്ട അദ്ദേഹം അവരുടെ പാദങ്ങളില്‍ തൊട്ടു അനുഗ്രഹം തേടി. മകനെ കണ്ടപ്പോള്‍ വികാരാധീനയായ അമ്മയ്ക്ക് മുഖ്യമന്ത്രി ഷാള്‍ സമ്മാനിച്ചു.
2020 ഏപ്രിലില്‍ കോവിഡിന്റെ ആദ്യ തരംഗത്തില്‍ അച്ഛന്‍ മരിച്ചപ്പോള്‍ മുഖ്യമന്ത്രിക്ക് വീട്ടിലെത്താന്‍ കഴിഞ്ഞിരുന്നില്ല. അവസാന നിമിഷത്തില്‍ അദ്ദേഹത്തെ ഒരു നോക്ക് കാണണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കോവിഡ് മഹാമാരിക്കാലത്ത് സംസ്ഥാനത്തെ 23 കോടി ജനങ്ങളോടുള്ള കടമ ഓര്‍ത്താണ് പോകാതിരുന്നതെന്ന്്  മുഖ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

https://www.malayalamnewsdaily.com/sites/default/files/2022/05/03/mother1.jpg
യോഗി ആദിത്യനാഥ് ഇന്ന് രാത്രി കുടുംബത്തോടൊപ്പം ഗ്രാമത്തില്‍ ചെലവഴിക്കും. നാളെ അനന്തരവന്റെ മുടിയെടുക്കല്‍ ചടങ്ങില്‍ സംബന്ധിക്കും. 28 വര്‍ഷത്തിനു ശേഷം ആദ്യമായാണ് മുഖ്യമന്ത്രി ഒരു കുടുംബ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നത്.
പൗരിയിലെ പഞ്ചൂര്‍ ഗ്രാമത്തില്‍ ജനിച്ച യോഗി ആദിത്യനാഥ് ചംകോട്ഖലിലെ സ്‌കൂളിലാണ്  ഒമ്പതാം ക്ലാസ് വരെ പഠിച്ചത്.
വ്യാഴാഴ്ച ഹരിദ്വാറിലെത്തുന്ന മുഖ്യമന്ത്രി നിരവധി പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും.

 

Latest News