ന്യൂദല്‍ഹി- കോവിഡ് പകര്‍ച്ചവ്യാധിയെത്തുടര്‍ന്നുണ്ടായ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ദല്‍ഹി ജുമാമസ്ജിദില്‍ പെരുന്നാള്‍ നമസ്‌കാരം.
രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജനങ്ങള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. സമൂഹത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വര്‍ധിപ്പിക്കാന്‍ ഈ സുവര്‍ണാവസരത്തില്‍ സാധിക്കട്ടയെന്ന് യൂറോപ്പ് പര്യടനത്തിലുള്ള മോഡി ട്വീറ്റ് ചെയ്തു.
വിശുദ്ധ റമദാന്‍ മാസത്തിനുശേഷമുള്ള ആഘോഷം സമൂഹത്തില്‍ സാഹോദര്യവും സൗഹാര്‍ദവും ഊട്ടിയുറപ്പിക്കുന്ന പുണ്യ സന്ദര്‍ഭമാണെന്ന് രാഷ്ട്രപതി സന്ദേശത്തില്‍ പറഞ്ഞു.
വിശുദ്ധ സന്ദര്‍ഭത്തില്‍ മനുഷ്യരാശിയെ സേവിക്കുന്നതിനും ദരിദ്രരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും നമുക്കെല്ലാവര്‍ക്കും പ്രതിജ്ഞയെടുക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.