കോഴിക്കോട് - വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ അവരുടെ അജണ്ടകള്‍ എങ്ങനെയെങ്കിലും നടപ്പിലാക്കാന്‍ ആവുന്നത്ര ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. അതിനു സഹായകമാകുന്ന വിവേകരഹിതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കേണ്ടതുണ്ട്. ഓരോ എടുത്തുചാട്ടവും ഫാസിസ്റ്റുകള്‍ക്ക് ഈ രാജ്യത്തെ ന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ഉള്ള ഇന്ധനം നല്‍കുകയാണ് എന്നോര്‍ക്കണം. പരസ്പരം കൊന്നും കൊല വിളിച്ചു ഒന്നും നേടാന്‍ കഴിയില്ല. സ്വസ്ഥതയും സമാധാനവും തകരുന്നത് മാത്രമായിരിക്കും ഫലം. മതത്തിന്റെ പേരില്‍ സായുധ സംഘങ്ങള്‍ ചെയ്തുകൂട്ടുന്ന അക്രമങ്ങളെ ഒറ്റപ്പെടുത്താന്‍ സാധിക്കേണ്ടതുണ്ട്. മനുഷ്യരുടെ ചോര കൊണ്ട് കളിക്കുന്ന രാഷ്ട്രീയം അവസാനിപ്പിക്കേണ്ടതുണ്ട്- കെ എന്‍ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനിയും ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനിയും ഈദ് സന്ദേശത്തില്‍ അറിയിച്ചു.
സായുധ സംഘങ്ങള്‍ കൊലക്കു പകരം കൊല നടപ്പിലാക്കുമ്പോള്‍
നമ്മുടെ രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകരുകയും വര്‍ഗീയ കലാപത്തിനു കാരണമാകുകയും ചെയ്യും.
വര്‍ഗീയതയുടെ വിത്ത് ഇടുന്നവര്‍ ഏറെ കരുതേണ്ടതുണ്ട് .മതങ്ങള്‍ തമ്മില്‍ കലാപം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവര്‍ വര്‍ഗീയത പടര്‍ന്നാല്‍ അതിനെ തടയാന്‍ എളുപ്പമല്ലെന്ന കാര്യം ഓര്‍ക്കണം. അതുകൊണ്ട് വര്‍ഗീയതക്കും തീവ്രവാദ ചിന്തകള്‍ക്കുമെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തി കൊണ്ടേയിരിക്കണം. മതത്തിന്റെ പേരില്‍ സംഘടിച്ച സായുധ ഗ്രൂപ്പുകളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെയും എതിര്‍ത്തു തോല്‍പ്പിക്കാന്‍ സമൂഹം മുന്നോട്ടു വരണം. ഇത്തരം തീവ്ര ഗ്രൂപ്പുകള്‍ വളര്‍ന്നു വരുമ്പോള്‍ മുസ്ലിംന്യൂനപക്ഷത്തിന് തന്നെയായിരിക്കും അത് ഏറ്റവും വലിയ ഭീഷണിയായി മാറുക.
വര്‍ഗീയത പടര്‍ന്നു കഴിഞ്ഞാല്‍ അതിനെ പ്രതിരോധിക്കാന്‍ തീവ്ര ഗ്രൂപ്പുകള്‍ക്ക് കഴിയില്ലെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്.
പെരുന്നാള്‍ സുദിനത്തില്‍ സമൂഹത്തില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ തയ്യാറാവണം. സൗഹൃദവും സ്നേഹവും തിരിച്ചുപിടിക്കാന്‍ എല്ലാ അര്‍ത്ഥത്തിലുമുള്ള ശ്രമങ്ങള്‍ ഉണ്ടാകണം. ആഘോഷങ്ങള്‍ സന്തോഷത്തിന്റെയും സ്നേഹത്തിന്റെയും അടയാളങ്ങളാണ്. പരിശുദ്ധ റമദാനില്‍ നേടിയെടുത്ത ആത്മസംസ്കരണത്തിന്റെ ഫലങ്ങള്‍ വരും ദിനങ്ങളില്‍ ജീവിതത്തില്‍ ജ്വലിച്ചു നില്‍ക്കണമെന്ന്
ആത്മീയമായി നേടിയെടുത്ത നേട്ടങ്ങളുടെ ഗുണഫലം വ്യക്തിജീവിതത്തിലും കുടുംബത്തിലും സമൂഹത്തിലും
വ്യാപിക്കണം. പരീക്ഷണങ്ങള്‍ക്ക് നടുവിലാണ് മുസ്ലീങ്ങള്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്.
ഫലസ്തീനിലെ മസ്ജിദുല്‍ അഖ്സയില്‍ ജൂതസൈന്യം കാട്ടി കൊണ്ടിരിക്കുന്ന ക്രൂരത മുസ്ലിം ലോകത്തെ ഏറെ വേദനിപ്പിക്കുന്നു. വലിയ പ്രയാസങ്ങളുടെ കയങ്ങളില്‍ മുങ്ങി പോയ ഫലസ്തീന് ജനതയെ ഈദ് ദിന പ്രാര്‍ത്ഥനയില്‍ ഓര്‍ക്കണം .
നിരപരാധികളെ കൊന്നൊടുക്കുന്ന യുദ്ധങ്ങളെ വെറുക്കാനും
യുദ്ധരാഷ്ട്രീയത്തിന് തടയിടാനും വിവേകമതികള്‍ രംഗത്ത് വരേണ്ടതുണ്ട്
നമ്മുടെ രാജ്യത്ത് ഫാസിസ്റ്റുകള്‍ മുസ്ലിം ന്യൂനപക്ഷത്തെ ലക്ഷ്യമാക്കി വലിയതോതിലുള്ള ഉള്ള വംശീയ അതിക്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. ഒരു പ്രത്യേക വിഭാഗത്തെ രാജ്യത്ത് നിന്നും തുടച്ചുനീക്കുന്നതിന്റെ ഭാഗമായി അവരുടെ വീടും സ്വത്തും ബുള്‍ഡോസറുകള്‍ വച്ച് തച്ചുതകര്‍ക്കുന്ന അത്യന്തം ദയനീയമായ കാഴ്ചകളാണ് പലസംസ്ഥാനങ്ങളിലും കണ്ടുകൊണ്ടിരിക്കുന്നത് .
ഇന്ത്യയുടെ തലസ്ഥാന നഗരിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ നമ്മുടെ രാജ്യത്തിന്റെ യശസ്സിനും പെരുമക്കും ചേര്‍ന്നതല്ലെന്ന് അധികാരികള്‍ മനസ്സിലാക്കേണ്ടതുണ്ട്.
വെറുപ്പിന്റെ ബുള്‍ഡോസറുകള്‍
രാജ്യത്തിന് ഭീഷണിയായി നിലകൊള്ളുകയാണ്
.മുസ്ലിം ന്യൂനപക്ഷത്തെ ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ മതനിരപേക്ഷ സമൂഹവുമായി ചേര്‍ന്നുനിന്നുകൊണ്ട് മുന്നേറേണ്ടതുണ്ട് . എല്ലാ കാലവും അധികാരത്തിന്റെ ബലത്തില്‍ ഈ രാജ്യത്തിന്റെ പ്രധാന ന്യൂനപക്ഷമായ മുസ്ലീങ്ങളെ വംശീയമായി ഉന്മൂലനം ചെയ്യുവാനുള്ള ശ്രമങ്ങള്‍ നടക്കുമെന്ന് ആരും കരുതേണ്ടതില്ല വീടും നാടും നഷ്ടപ്പെട്ട, നിരാലംബരായി കഴിയുന്ന മനുഷ്യര്‍ക്കുവേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തേണ്ടതുണ്ട്.
സമൂഹത്തില്‍ വിഭാഗീയചിന്ത വളരാതിരിക്കാന്‍ ജാഗ്രതയോടെ വിശ്വാസികള്‍ മുന്നോട്ടു നീങ്ങണമെന്നും കെ എന്‍ എം ആവശ്യപ്പെട്ടു