ന്യൂദല്‍ഹി- കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി കീഴാറ്റൂര്‍ പ്രശ്‌നം ചര്‍ച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു. ജനകീയ സമരം തുടരുന്ന കീഴാറ്റൂരില്‍ എലവേറ്റഡ് ഹൈവെ നിര്‍മിക്കുന്നതിനെ കുറിച്ച് കേന്ദ്ര മന്ത്രിയമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
ദേശീയപാത വികസനത്തെക്കുറിച്ചു ചര്‍ച്ച ചെയ്‌തെങ്കിലും കീഴാറ്റൂര്‍ പ്രശ്‌നം വിശദമായി ചര്‍ച്ച ചെയ്തില്ലെന്നാണ് മുഖ്യമന്ത്രി ചോദ്യത്തിനു മറുപടി നല്‍കിയത്. ജലപാത വികസനത്തിന് കേന്ദ്ര മന്ത്രി ഫണ്ട് ഉറപ്പു നല്‍കിയതായി പിണറായി പറഞ്ഞു. പോലീസിന്റെ ഭാഗത്തുനിന്നുള്ള അതിക്രമങ്ങള്‍ സംസ്ഥാനത്ത് കുറയുകയാണ് ചെയ്തതെന്നും ഒറ്റപ്പെട്ട സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.