ന്യൂദല്‍ഹി- സിബിഎസ്ഇ പത്താം ക്ലാസ് മാത്ത്‌സ് പരീക്ഷയും പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷയും റദ്ദാക്കി. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്നാണ് ഇരുപരീക്ഷകളും റദ്ദാക്കിയത്. മാത്ത്‌സ് പരീക്ഷ ഇന്നു രാവിലെയാണു നടന്നത്. ഇക്കണോമിക്‌സ് പരീക്ഷ ഇക്കഴിഞ്ഞ തിങ്കളാഴ്ചയും.
പുതുക്കിയ പരീക്ഷ തീയതി ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കും.
കഴിഞ്ഞ ദിവസം രാത്രിയാണ് കണക്കു പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ന്നത്. ഇത് അധികൃതര്‍ക്കു ലഭിച്ചിരുന്നു. ഇന്നു നടന്ന പരീക്ഷയുടെ പേപ്പറുമായി ഒത്തുനോക്കിയപ്പോഴാണ് പേപ്പര്‍ ചോര്‍ന്നതായി തെളിഞ്ഞത്. പുതിയ തീയതി സിബിഎസ്ഇ വെബ്‌സൈറ്റില്‍ അറിയിക്കും.