Sorry, you need to enable JavaScript to visit this website.

മകനെ മയക്കുമരുന്ന് കേസില്‍ കുടുക്കി, പരാതിയുമായി അമ്മ മനുഷ്യാവകാശ കമ്മീഷനില്‍


കോഴിക്കോട്- നിരപരാധിയായ മകനെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് കഞ്ചാവു കേസില്‍ പ്രതിയാക്കിയെന്ന അമ്മയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.

മലപ്പുറം അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറോട്ാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.  15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് മേയ് 17ന്  തിരൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും.

കോഴിക്കോട് പെരുമണ്ണ സ്വദേശി  നിഹാലിനെയാണ് (24) ഇക്കഴിഞ്ഞ ജനുവരി 30 ന് ഉച്ചക്ക് വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തതെന്ന് ഉമ്മ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. മോട്ടോര്‍ ബൈക്കുകളിലെത്തിയ ഫറോക്ക് എക്‌സൈസ് ഉദ്യോഗസ്ഥരാണ് നിഹാലിനെ അറസ്റ്റ്  ചെയ്തത്. മകനെ അറസ്റ്റ് ചെയ്യുമ്പോള്‍ അയാളുടെ കൈയില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നില്ലെന്ന് പരാതിയില്‍ പറയുന്നു. നിലമ്പൂര്‍ പരപ്പനങ്ങാടി എക്‌സൈെൈസ ഓഫീസുകളിലെ നാല് ഇ ആര്‍ ഒ മാരാണ് മകനെ പിടികൂടിയതെന്ന് പരാതിയില്‍ പറയുന്നു.

 

Latest News