ന്യൂദല്‍ഹി- കല്‍ക്കരി ക്ഷാമം മൂലം ഡല്‍ഹി ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ കടുത്ത വൈദ്യുത പ്രതിസന്ധിയില്‍. കല്‍ക്കരിയുടെ ലഭ്യതകുറവ് മൂലം താപവൈദ്യുതി നിലയങ്ങള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതാണ് പ്രതിസന്ധിയുടെ കാരണം. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്,യുപി, തുടങ്ങിയ സംസ്ഥാനങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ്. മുഴുവന്‍ സമയവും വൈദ്യുതി നല്‍കാന്‍ സാധിക്കാത്തതിനാല്‍ മെട്രോ ഉള്‍പ്പടെയുള്ള തന്ത്രപ്രധാനസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം ബാധിക്കപ്പെട്ടേക്കാമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. പഞ്ചാബില്‍ കനത്ത ചൂടിനെ തുടര്‍ന്ന് വൈദ്യുതി ഉപയോഗത്തില്‍ 40 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ഉത്തര്‍പ്രദേശില്‍ ആകെ ആവശ്യമുള്ളതിന്റെ നാലില്‍ ഒന്ന് സ്‌റ്റോക്ക് മാത്രമെ കല്‍ക്കരി മാത്രമെ അവശേഷിക്കുന്നുള്ളു. ചൂട് കാരണം വൈദ്യുതി ഉപഭോഗം വര്‍ധിച്ചതാണ് പ്രതിസന്ധിക്ക് കാരണം. ആന്ധ്രാപ്രദേശ്,മഹാരാഷ്ട്ര,രാജസ്ഥാന്‍,ഗുജറാത്ത്,ജാര്‍ഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളില്‍ 3 മുതല്‍ 8 മണിക്കൂര്‍ വരെയാണ് പവര്‍കട്ട് ഏര്‍പ്പെടുത്തിയിരിക്കുന്നത്.