കൊളറാഡോ- അമേരിക്കയില്‍ ആദ്യമായി മനുഷ്യനില്‍ എച്ച് 5 പക്ഷിപ്പനി സ്ഥിരീകരിച്ചു. യു.എസ് ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സെന്റര്‍ (സിഡിസി) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
കൊളറാഡോയിലെ ഒരു ജയില്‍ തടവുകാരനിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തടവുകാരന് ക്ഷീണം മാത്രമേയുള്ളൂവെന്നും മറ്റു രോഗലക്ഷണങ്ങളില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇയാള്‍ നേരത്തെ എച്ച് 1 എന്‍ 5 ബാധിച്ച കോഴികളെ കൊന്നിരുവെന്നു പറയുന്നു.
ലോകത്ത് മനുഷ്യനില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്ന രണ്ടാമത്തെ കേസാണിത്. 2021 ഡിസംബറില്‍ ബ്രട്ടിനില്‍ എച്ച് 5 വൈറസ് സ്ഥിരീകരിച്ചിരുന്നു. ഏതാനും ദിവസം മുമ്പ് ക്ഷീണം അനുഭവപ്പെട്ടു തുടങ്ങിയ കൊളറാഡോ രോഗിയെ ഐസൊലേഷനിലാക്കി ചികിത്സ നല്‍കി വരികയാണെന്ന് സി.ഡി.സി അറിയിച്ചു.