ഭോപ്പാല്‍- മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് മധ്യപ്രദേശ് നിയമസഭയിലെ പ്രതിപക്ഷനേതാവ് സ്ഥാനം രാജിവെച്ചു. കമല്‍നാഥിന്റെ രാജി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അംഗീകരിച്ചു.
കമല്‍നാഥിന്റെ രാജി സ്വീകരിച്ച ഹൈക്കമാന്‍ഡ്, ഗോവിന്ദ് സിംഗിനെ നിയമസഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവായും പ്രതിപക്ഷ നേതാവായും നിയമിച്ചു. മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി കൂടിയാണ് കമല്‍നാഥ്.
രാജി കോണ്‍ഗ്രസ് പ്രസിഡന്റ് അംഗീകരിച്ചുവെന്ന് അറിയിച്ചുകൊണ്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കമല്‍നാഥിന് അയച്ച കത്ത് പുറത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ നിയമസഭാകക്ഷി നേതാവ് എന്ന നിലയില്‍ നല്‍കിയ സംഭാവനകളെ അഭിനന്ദിക്കുന്നതായും കത്തില്‍ പറയുന്നു.