നട്ടെല്ല് നെഹ്‌റു കുടുംബം,
അവരില്ലാതെ കോണ്‍ഗ്രസില്ല-ആന്റണി
ന്യൂദല്‍ഹി-ദേശീയ രാഷ്ട്രീയത്തിലെ പ്രവര്‍ത്തനം അവസാനിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു. ഇനി പ്രവര്‍ത്തന മേഖല കേരളമാണെന്നും പാര്‍ട്ടി അനുവദിക്കുന്ന കാലത്തോളം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ ഇനിയും തുടരാന്‍ ആഗ്രഹിക്കുന്നില്ല. സമയമാകുമ്പോള്‍ പദവികളില്‍നിന്ന് മാറണമെന്നാണ് തന്റെ നിലപാട്.
നെഹ്‌റു കുടുംബത്തിന്റെ നേതൃത്വമാണ് കോണ്‍ഗ്രസിന്റെ നട്ടെല്ലെന്നും അവരില്ലാതെ കോണ്‍ഗ്രസിന് നിലനില്‍പ്പില്ലെന്നും ആന്റണി പറഞ്ഞു. തന്നെപ്പോലെ പാര്‍ട്ടി മറ്റാര്‍ക്കും അവസരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2004ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെയാണ് ആന്റണി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പ്രവര്‍ത്തന മേഖല ദല്‍ഹിക്ക് മാറ്റിയത്. പിന്നീട് രണ്ടു യു.പി.എ സര്‍ക്കാരുകളില്‍ പ്രതിരോധമന്ത്രി പദവി വഹിച്ചു.