അബുദാബി- നൂറുകോടി ഭക്ഷണമെന്ന ലക്ഷ്യം പൂര്‍ത്തീകരിച്ച് യു.എ.ഇ. 600 ദശലക്ഷം ഭക്ഷണം ഇതുവരെ സംഭാവന ചെയ്തുകഴിഞ്ഞു. ശേഷിക്കുന്ന 400 ദശലക്ഷം ഭക്ഷണം ഈ സംരംഭത്തിലേക്ക് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വ്യക്തിപരമായി സംഭാവന നല്‍കും.
50 രാജ്യങ്ങളിലായി ദുരിതമനുഭവിക്കുന്ന ആളുകള്‍ക്കാണ് ഈ ഭക്ഷണ പദ്ധതി.
3,20,000 വ്യക്തികളും സ്ഥാപനങ്ങളും ബിസിനസുകാരും കമ്പനികളുമാണ് 600 ദശലക്ഷം ഭക്ഷണം സമാഹരിച്ചത്. ലക്ഷ്യം സാക്ഷാത്കരിച്ചതായി 'ഒരു ബില്യണ്‍ ഭക്ഷണം' സംരംഭം അവസാനിപ്പിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ട്വീറ്റ് ചെയ്തു.