ഇസ്ലാമാബാദ്- കറാച്ചിയില്‍ കഴിഞ്ഞ ദിവസം നാല് പേര്‍ കൊല്ലപ്പെട്ട സ്‌ഫോടനത്തില്‍ ചാവേറായത് ഉന്നത വിദ്യാഭ്യാസം നേടിയ യുവതി. രണ്ടു കുട്ടികളുടെ മാതാവായ ഇവര്‍ ഡോക്ടറുടെ ഭാര്യയാണെന്നും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) അറിയിച്ചു. പാക്കിസ്ഥാനിലെ വിഘടനവാദി പ്രസ്ഥാനമാണിത്.
30 കാരിയായ ശാരി ബലൂച് ബലൂചിസ്ഥാനിലെ നിയാസര്‍ അബദ് സ്വദേശിനിയാണ്. സുവോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. സയന്‍സ് അധ്യാപികയായ ശാരി എം.ഫില്‍ ചെയ്യുകയായിരുന്നുവെന്നും ബി.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.
രണ്ടു വര്‍ഷംമുമ്പാണ് ബി.എല്‍.എയുടെ മജീദ് ബ്രിഗേഡില്‍ ചാവര്‍ സ്‌ക്വാഡില്‍ ചേര്‍ന്നത്. രണ്ടു ചെറിയ മക്കളുള്ളതിനാല്‍ ചാവേര്‍ സംഘത്തില്‍നിന്ന് പിരിയാന്‍ അവസരം നല്‍കിയിരുന്നുവെങ്കിലും അവര്‍ ഉറച്ചുനിന്നുവെന്ന് പ്രസ്താവനയില്‍ തുടര്‍ന്നു.
പാക്കിസ്ഥാനില്‍ കൂടുതല്‍ ചൈനക്കാരേയും ചൈനീസ് സ്ഥാപനങ്ങളേയും ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്ന്് മുന്നറിയിപ്പ് നല്‍കിയിരിക്കയാണ് മജീദ് ബ്രിഗേഡ്.