സന്തോഷ് ട്രോഫി: ഗോൾ മഴയോടെ ഗോവക്ക്  ജയം; കർണാടകയെ തറപറ്റിച്ച് പഞ്ചാബ്‌

പനാജി- സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ഗോവക്കും പഞ്ചാബിനും ജയം. ഒന്നിനെതിരെ ആറു ഗോളുകൾക്കാണ് ഗോവ ഒഡീഷയെ തോൽപ്പിച്ചത്. 2-1ന് കർണാടകയെ പഞ്ചാബും തോൽപ്പിച്ചു. ഗോവക്ക് വേണ്ടി വിക്‌ടൊറീന ഹാട്രിക് നേടി. മാക്രോ, ശുഭർട്ട് പെരേര, മാർകോസ് മസ്‌കാരനെസ് എന്നിവർ ഗോവക്ക് വേണ്ടി മറ്റു ഗോളുകളും നേടി. സുനിൽ സർദാറാണ് ഒഡീഷയുടെ മറുപടി ഗോൾ നേടിയത്. 
ഒരു ഗോളിന് പിന്നിൽനിന്ന ശേഷമായിരുന്നു കർണാടകയുടെ പരാജയം. ഏഴാമത്തെ മിനിറ്റിൽ നേടിയ പെനാൽറ്റിയാണ് കർണാടകയെ മുന്നിലെത്തിച്ചത്. പിന്നീട് ജിതേന്ദർ റാവത്തും ബൽത്തേജ് സിംഗും നേടിയ ഗോളുകളിലൂടെ പഞ്ചാബ് ജയം തിരിച്ചുപിടിച്ചു. കർണാടകയുടെ ആദ്യതോൽവിയാണിത്. 

 

Latest News