മുംബൈ- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിക്കു പുറത്ത് എല്ലാ മതങ്ങളുടെയും പ്രാര്‍ഥനകള്‍ ചൊല്ലാന്‍ അനുമതി ചോദിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാക്ക് കത്ത്. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് ഫഹ് മിദ ഹസനാണ് മോഡിയുടെ വസതിക്കു പുറത്ത് പ്രാര്‍ഥന ചൊല്ലാന്‍ അനുമതി ആവശ്യപ്പെട്ടത്.
രാജ്യത്ത് പണപ്പെരുപ്പവും പട്ടിണിയും തൊഴിലില്ലായ്മയും കുറയ്ക്കാന്‍ ഹിന്ദു, ജൈന പ്രാര്‍ഥനകള്‍ സഹായകമാകുമെങ്കില്‍ അതു ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കത്തില്‍ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സ്വകാര്യ വസതിയായ മാതോശ്രീക്കു മുന്നില്‍ ഹനുമാന്‍ ചാലിസ ചൊല്ലാന്‍ ആഹ്വാനം ചെയ്ത സ്വതന്ത്ര എം.പി നവനീത് റാണയും ഭര്‍ത്താവും എം.എല്‍.എയുമായ രവി റാണയും അറസ്റ്റിലായിരുന്നു. ഇവരുടെ ആഹ്വാനം ശിവസേന പ്രവര്‍ത്തകരുടെ രൂക്ഷമായ പ്രതികരണത്തിനു കാരണമായിരുന്നു.
രവി റാണയുടെ ഖാര്‍ വസതിക്കു പുറത്ത് പ്രതിഷേധിച്ച 13 ശിവസേന പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
റാണ ദമ്പതികളുടെ അറസ്റ്റിനെ ഉചിതമായ നടപടിയെന്നാണ് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി ദിലീപ് വല്‍സെ പാട്ടീല്‍ വിശേഷിപ്പിച്ചത്. ശനിയാഴ്ച അറസ്റ്റിലായ ദമ്പതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരിക്കയാണ്.