കണ്ണൂര്‍- ഹരിദാസന്‍ വധക്കേസിലെ പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച രേഷ്മയ്ക്ക് ബിജെപി ബന്ധമില്ലെന്ന് കണ്ണൂര്‍ ില്ലാ നേതൃത്വം. രേഷ്മയും കുടുംബവും സിപിഐഎം ക്യാമ്പിലുള്ളവരാണെന്നാണ് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് ആവര്‍ത്തിക്കുന്നത്. ജയിലില്‍ നിന്നിറങ്ങിയ രേഷ്മയെ ബി.ജെ.പി കൗണ്‍സിലര്‍ സ്വീകരിച്ചത് ജനപ്രതിനിധിയെന്ന നിലയിലാകും. ഇതിനെപ്പറ്റി അന്വേഷിക്കുമെന്നും ഹരിദാസ് പറഞ്ഞു.
തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്ന് ആരോപിച്ച് എം വി ജയരാജനും കാരായി രാജനുമെതിരെ രേഷ്മ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കിയിരുന്നു. എം വി ജയരാജന്‍ അശ്ലീല പദപ്രയോഗം നടത്തിയെന്ന് പരാതിയില്‍ ആരോപിക്കുന്നു. സി പി എം അനുഭാവി കുടുംബമാണ് തങ്ങളുടേതെന്നും രേഷ്മ പരാതിയില്‍ പറയുന്നു. ഹരിദാസ് വധക്കേസിലെ പ്രതി നിജില്‍ ദാസിനെ ഒളിത്താവളം ഒരുക്കിയതിന് പിടിയിലായതിന് പിന്നാലെയാണ് രേഷ്മയ്‌ക്കെതിരെ സൈബര്‍ ആക്രമണമുണ്ടായത്. സ്ത്രീ എന്ന പരിഗണന പോലും നല്‍കാതെ അപമാനിക്കുകയാണെന്നും കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും രേഷ്മയുടെ അഭിഭാഷകന്‍ അറിയിച്ചു. സൈബര്‍ ആക്രമണങ്ങള്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞ എം വി ജയരാജന്‍ പക്ഷെ പ്രതി ഒളിവിലുള്ള വീട്ടില്‍ പോയി രേഷ്മ ഭക്ഷണം വിളമ്പിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു.