ശ്രീനഗര്‍- ജമ്മുകശ്മീരില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ റാലി നടക്കുന്ന വേദിയില്‍ നിന്ന് എട്ട് കിലോ മീറ്റര്‍ അകലെ സ്‌ഫോടനം നടന്നതായി റിപ്പോര്‍ട്ട്. ലാലിയാന ഗ്രാമത്തിലാണ് സ്‌ഫോടനം ഉണ്ടായത്. പോലീസ് സംഭവസ്ഥലത്തെത്തി. ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.ഇന്നത്തെ മോഡിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതിര്‍ത്തികളിലടക്കം സുരക്ഷ ശക്തമാക്കിയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ദില്‍ബാഘ് സിങ് പറഞ്ഞു.ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം ആദ്യമായാണ് മോഡ്ി ഔദ്യോഗിക പരിപാടികള്‍ക്കായി ജമ്മുകശ്മീര്‍ സന്ദര്‍ശിക്കുന്നത്