തിരുവനന്തപുരം- ഫാറൂഖ് ട്രെയിനിംഗ് കോളേജ് അധ്യാപകൻ ജൗഹർ മുനവ്വിറിനെതിരെ പോലീസ് കേസെടുത്ത നടപടി മനുഷ്യാവകാശലംഘനമാണെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി നിയമസഭയിൽ. സ്വകാര്യചടങ്ങിൽ പറഞ്ഞ ഒരു കാര്യത്തെ വിവാദമാക്കി കേസെടുത്ത നടപടി അംഗീകരിക്കാനാകില്ലെന്ന് ഷാജി പറഞ്ഞു. ജൗഹർ മുനവ്വിറിനെതിരായ നടപടിയെ അംഗീകരിക്കാനാകില്ലെന്നും കേസെടുത്ത നടപടി പിൻവലിക്കണമെന്നും ഷാജി ആവശ്യപ്പെട്ടു. സ്വകാര്യചടങ്ങിലാണ് ഫാറൂഖ് ട്രെയിനിംഗ് കോളേജ് അധ്യാപകൻ പ്രസ്താവന നടത്തിയത്. അയാൾക്ക് അയാളുടെ ന്യായമുണ്ടാകും. കേസെടുത്ത നടപടി മനുഷ്യാവകാശ ലംഘനമാണെന്നും ഷാജി വ്യക്തമാക്കി. എന്നാൽ, ഫാറൂഖ് കോളെജിലെ ഒരു വിദ്യാർഥി തന്നെയാണ് അധ്യാപകനെതിരെ പരാതി നൽകിയതെന്നും കേസെടുക്കാതിരിക്കാനാകില്ലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി പറഞ്ഞ എ.കെ ബാലൻ വ്യക്തമാക്കി.