Sorry, you need to enable JavaScript to visit this website.

കനകമല കേസില്‍ പ്രതി സിദ്ദീഖുല്‍ അസ്ലമിന് മൂന്ന് വര്‍ഷം കഠിന തടവ്

കൊച്ചി-കണ്ണൂര്‍ കനകമലയില്‍ ഐ.എസ് യോഗം നടത്തിയെന്ന കേസിലെ പ്രതിക്ക് മൂന്ന് വര്‍ഷം കഠിന തടവ്. തിരുവനന്തപുരം വെമ്പായം സ്വദേശി സിദ്ദീഖുല്‍ അസ്‌ലമി(31)നാണ് എറണാകുളം പ്രത്യേക എന്‍.ഐഎ കോടതി ശിക്ഷ വിധിച്ചത്.
തടവ് ശിക്ഷക്ക് പുറമെ അറുപതിനായിരം രൂപ പിഴ അടക്കാനും  ഉത്തരവുണ്ട്. 2016 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ടെലഗ്രാം ഗ്രൂപ്പുണ്ടാക്കി കേരളത്തില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്നും ഇതിനായി ഗൂഡാലോചന നടത്തിയെന്നുമായിരുന്നു കേസ്.

 

Latest News