നെടുമ്പാശ്ശേരി- കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം വീട്ടിൽ 80 ലക്ഷം രൂപ പൊയ്ക്കാട്ടുശ്ശേരി കൊച്ചേത്ത് വീട്ടിൽ കെ കെ ഉണ്ണിക്ക്. നാട്ടുകാരനായ ഏജന്റ് കാരക്കാട്ട് കുന്ന് മൂന്നാടൻ വീട്ടിൽ പീതാംബരന്റെ കയ്യിൽ നിന്നാണ് ഉണ്ണി ടിക്കറ്റ് എടുത്തത്. വിറ്റ് തീരാൻ ബാക്കി ഉണ്ടായ ടിക്കറ്റിൽ ഒരെണ്ണം സ്ഥിരം എടുക്കുന്ന ഉണ്ണിക്ക് പീതാംബരൻ കൊടുക്കുകയായിരുന്നു. ഒരുപാട് കടബാധ്യതയുള്ള ഉണ്ണിക്ക് ലോട്ടറി അടിച്ചത് വളരെയധികം ആശ്വാസമായി. ശ്വാസംമുട്ട് മൂലം വാർക്കപണിയ്ക്ക് പോകുവാൻ പറ്റാതെ ആയിട്ട് കാലങ്ങളായി. പണിയ്ക്ക് പോകാൻ പറ്റാതെ വന്നതുമൂലം കുടുംബം നോക്കുന്നതിനായി രണ്ടര വർഷമായി ഒരു കടമുറി വാടകയ്ക്ക് എടുത്ത് കച്ചവടം ചെയ്യുകയാണ്. കടയിൽ സഹായത്തിനായി ഭാര്യ ഗീതയും ഉണ്ട്. പലരിൽ നിന്നും പണം കടം വാങ്ങിയാണ് കച്ചവടം നടത്തുന്നത്. കേരള ബാങ്കിൽ നിന്നും ലോൺ എടുത്ത വീടിന്റെ പണി പൂർത്തിയായിട്ടില്ല. ലോൺ തിരിച്ചടക്കാൻ ഉണ്ട്. മൂത്തമകൾ വിവാഹിതയാണ്. കൊറോണക്കാലത്ത് വിദേശത്തു നിന്നും മടങ്ങി വന്ന മകൻ ശരത്തും പണിയൊന്നും ഇല്ലാതെ വീട്ടിൽ കഴിയുകയാണ്.