ലാഹോര്‍- ഇന്ത്യയെ വീണ്ടും പ്രശംസിച്ച് മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇംറാന്‍ ഖാന്. റഷ്യ -ഉക്രൈന് പ്രതിസന്ധിയുടെ നടുവിലും റഷ്യയില്‍ നിന്ന് പെട്രോള്‍ ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ച ഇന്ത്യയുടെ ഇച്ഛാശക്തിയെ അഭിനന്ദിച്ച് കൊണ്ടാണ് ഇംറാന്‍ രംഗത്തെത്തിയത്.മറ്റ് രാജ്യങ്ങള്‍ക്ക് നേട്ടം ഉണ്ടാക്കികൊടുക്കുന്നതിനേക്കാള് സ്വന്തം ജനങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഇന്ത്യ വിദേശ നയം രൂപീകരിക്കുന്നത്. എന്നാല്‍ പാക്കിസ്ഥാനില്‍ ഇത് മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയാണെന്നും ഇംറാന്‍ ലാഹോറിലെ ഒരു റാലിയില്‍ സംസാരിക്കവെ പറഞ്ഞു. അമേരിക്കന്‍ സഖ്യകക്ഷിയായി ഇരിക്കുമ്പോഴും ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നു. അവരുടെ വിദേശ നയം അവരുടെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ളതാണെന്നതാണ് കാരണം. എന്നാല്‍ നമ്മുടെ വിദേശ നയം മറ്റുള്ളവരുടെ ക്ഷേമത്തിന് വേണ്ടിയാണ്- ഇംറാന്‍ പറഞ്ഞു.