മുംബൈ- നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര മുഖം മുഴുവന്‍ മറച്ച് പുറത്തിറങ്ങിയ ചിത്രങ്ങള്‍ വൈറലാക്കി സോഷ്യല്‍ മീഡിയ.
ബ്ലൂ ഫിലിമുകള്‍ നിര്‍മിച്ച് വിതരണം ചെയ്ത കേസില്‍ അറസ്റ്റിലായി ജയില്‍ മോചിതനാ ശേഷം രാജ് കുന്ദ്ര പൊതുരംഗത്ത് പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമാണ്. നീല വസ്ത്രത്തില്‍ മുഖം മുഴുവന്‍ മറച്ച് വിമാനത്താവളത്തിലേക്ക് നടന്നുപോകുന്ന ചിത്രങ്ങളാണ് വൈറലായത്.
ഇതാദ്യമായല്ല രാജ്കുന്ദ്ര മുഖം മുഴുവന്‍ മറച്ച് ഫോട്ടോഗ്രാഫര്‍മാരില്‍നിന്ന് രക്ഷപ്പെടുന്നത്. നേരത്തെയും പാപ്പരാസികളെ ഒഴിവാക്കാന്‍ ഇതുപോലുള്ള വസ്ത്രം ധരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ലുക്കില്‍ നെറ്റിസണ്‍സ് അദ്ദേഹത്തെ പരക്കെ ട്രാളി. കോയി മില്‍ ഗയയിലെ ജാദുവിനെ പോലുണ്ട് എന്നാണ് ഒരു കമന്റ്.