Sorry, you need to enable JavaScript to visit this website.

ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും  സുരക്ഷാചുമതല  എസ്.ഐ.എസ്.എഫിന്

കൊച്ചി- ഹൈക്കോടതിയുടെയും ജഡ്ജിമാരുടെയും സുരക്ഷ പൂര്‍ണമായും സ്‌റ്റേറ്റ് ഇന്‍ഡ്രസിട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് കൈമാറി ഉത്തരവിറങ്ങി. ഇതോടെ കേരള ഹൈക്കോടതിയിലും ജഡ്ജിമാരുടെ ഔദ്യോഗിക വസതികളിലും ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ മറ്റ് സേനാ വിഭാഗങ്ങളെ പിന്‍വലിക്കും.
ലോക്കല്‍ പോലീസ്, ഐ.ആര്‍.ബറ്റാലിയന്‍, ആര്‍.ആര്‍.എഫ് എന്നിങ്ങനെ നിരവധി സേനാവിഭാഗങ്ങളെയാണ് ഹൈക്കോടതിയുടേയും ജഡ്ജിമാരുടേയും സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നത്. സുരക്ഷ ഒറ്റകുടക്കീഴില്‍ കൊണ്ടുവരണമെന്നുള്ള ഡിജിപിയുടെ ശുപാര്‍ശയിലാണ് ഈ നടപടി. ഇതിനായി എസ്.ഐ.എസ്.എഫിന്റെ 195 തസ്തികള്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
 

Latest News