ന്യൂദല്‍ഹി-കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും എതിര്‍ക്കുന്ന കെ റെയില്‍ പദ്ധതിക്കെതിരെ സന്ധിയില്ലാ സമരവുമായി പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ നോ കെ റയില്‍ ഒപ്പു ശേഖരണ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. രണ്ടു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിനില്‍ സമാഹരിക്കുന്ന ഒപ്പുകള്‍ രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര റയില്‍വേ മന്ത്രി, കേരളാ ഗവര്‍ണര്‍ എന്നിവര്‍ക്ക് നല്‍കും.
നോ കെ റയില്‍ കാമ്പയിനു മുന്നോടിയായി കാസര്‍കോട് മുതല്‍ തിരുവന്തപൂരം വരെ ബോധവത്കരണ ജാഥ നടത്തും. ഏപ്രില്‍ അവസാനവാരം കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവന്തപൂരം എന്നിവടങ്ങളിലെ അറിയപ്പെടുന്ന പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രസ് മീറ്റുകള്‍ സംഘടിപ്പിക്കും.
നോ കെ റയില്‍ കാമ്പയിന്‍ ഓഫീസുകള്‍ ദല്‍ഹിയിലും കൊച്ചിയിലും ആരംഭിച്ചതായി പ്രാരംഭ പ്രവര്‍ത്തകരായ വിന്‍സെന്റ് ഫിലിപ്പ് (ദല്‍ഹി), അഡ്വ. സാജു ജോക്കബ് (ദല്‍ഹി), ബഷീര്‍ കെ., ജോസ് പാലാരിവട്ടം, ചന്ദ്രബാബു കെ., അജേഷ് തോമസ്, സുമം ആര്‍, സെബാസ്‌റ്യന്‍. ടി .വര്‍ഗീസ്, ശരത് മോഹന്‍ എന്നിവര്‍ അറിയിച്ചു.
നോ കെ റയില്‍ കാമ്പയിനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.nokrail.com എന്ന വെബ്‌സൈറ്റിലോ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലോ ഒപ്പു നല്‍കാവുന്നതാണ്.
ഞാന്‍ നോ കെ-റയില്‍ കാമ്പയിനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നു