കൊല്ലം-മൂന്ന് വയസ്സായ മകളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പോലീസ് പിടിയില്‍. പരവൂര്‍ കുറുമണ്ടല്‍ പുക്കുളം സുനാമി ഫ്ളാറ്റ് 23 റിന്‍ഷിദ മന്‍സിലില്‍ റിന്‍ഷിദ (23), കാമുകനും അയല്‍വാസിയുമായ പുക്കുളം സുനാമി കോളനി ഫ്ളാറ്റ് നമ്പര്‍ 24 എസ്. എസ് മന്‍സിലില്‍ ഷബീര്‍ (23), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
റിന്‍ഷിദയുടെ ഭര്‍ത്താവ് വിദേശത്താണ്. കഴിഞ്ഞ 17ന് രാത്രി റിന്‍ഷിദ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച് വീട്ടില്‍ നിന്നും പോകുകയായിരുന്നു. ഇവരുടെ മാതാവിന്റെ പരാതിയില്‍ യുവതിയെ കാണാതയതിന് പോലീസ് കേസെടുത്തു. തുടര്‍ന്ന് ഇരുവരേയും വര്‍ക്കലയില്‍ വെച്ചാണ് പോലീസ് പിടികൂടിയത്.
ഇരുവര്‍ക്കുമെതിരെ കുട്ടികളെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞതിന് വിവിധ വകുപ്പുകള്‍ പ്രകാരമാണ് പോലീസ് നടപടി സ്വീകരിച്ചത്. ഏഴുവര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തി റിമാന്റ് ചെയ്തത്. ഷബീറിനെ കൊല്ലം ജില്ലാ ജയിലിലും റിന്‍ഷിദയെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലും റിമാന്റ് ചെയ്തു.