Sorry, you need to enable JavaScript to visit this website.

ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ശബ്ദം പുറത്തേക്ക് കേള്‍ക്കരുത്- യോഗി ആദിത്യനാഥ്

ലഖ്‌നൗ- ഈദും അക്ഷയതൃതീയയും ഉള്‍പ്പെടെ വരാനിരിക്കുന്ന ആഘോഷങ്ങളില്‍ മൈക്ക് ഉപയോഗിക്കാമെങ്കിലും, പരിസരത്തിന് പുറത്ത് ശബ്ദം കേള്‍ക്കരുതെന്നും മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കരുതെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തിങ്കളാഴ്ച നിര്‍ദ്ദേശം നല്‍കി.
ക്രമസമാധാന അവലോകന യോഗത്തില്‍, പുതിയ സ്ഥലങ്ങളില്‍ മൈക്ക് ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് മുഖ്യമന്ത്രി ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കി. ഓരോരുത്തര്‍ക്കും അവരവരുടെ മതപരമായ പ്രത്യയശാസ്ത്രമനുസരിച്ച് അവരുടെ ആരാധനാരീതികള്‍ അനുഷ്ഠിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മൈക്രോഫോണുകള്‍ ഉപയോഗിക്കാമെങ്കിലും മൈക്കില്‍ നിന്നുള്ള ശബ്ദം പരിസരത്തിന് പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. അത് മറ്റുള്ളവര്‍ക്ക് അസൗകര്യം ഉണ്ടാക്കരുത്. പുതിയ സ്ഥലങ്ങളില്‍ മൈക്രോഫോണുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കരുത്- ആദിത്യനാഥിനെ ഉദ്ധരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

 

Latest News