ലഖ്‌നൗ- പത്താം ക്ലാസുകാരനായ ദലിത് വിദ്യാര്‍ഥിയെ കാലില്‍ നക്കിക്കുന്ന വീഡിയോ പുറത്തുവന്നു;പോലീസ് കേസെടുത്തു. റായ്ബറേലിയിലാണ് സംഭവം. ദലിത് വിദ്യാര്‍ഥിയെ ആക്രമിക്കുകയും കാലില്‍ നക്കിക്കുകയും ചെയ്ത സംഭവത്തില്‍ ആറു പേര്‍ക്കെതിരെയാണ് റായ്ബറേലി പോലീസ് കേസെടുത്തത്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അഭിഷേക്, വികാസ് പാസി, മഹേന്ദ്ര കുമാര്‍, ഹൃത്വിക് സിംഗ്, അമന്‍ സിംഗ്, യാഷ് എന്നിവരെ ജുവൈനല്‍ ഹോമിലേക്ക് അയച്ചതായും മുഖ്യപ്രതിക്ക് പ്രായപൂര്‍ത്തി ആയിട്ടില്ലെന്നും റായ്ബറേലി പോലീസ് സൂപ്രണ്ട് ശ്ലോക് കുമാര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്തയാളെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നേരത്തെ സ്‌കൂളില്‍ പഠിച്ച് പാസ്സൗട്ടായ വിദ്യാര്‍ഥികളാണ് കേസിലെ പ്രതികള്‍.