ന്യൂദല്‍ഹി- ഇന്ത്യയില്‍ കോവിഡ് വീണ്ടും കൂടുന്നു. എന്നാല്‍, ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന ആശ്വാസമുണ്ട്. ഞായറാഴ്ചത്തെക്കാള്‍ ഇരട്ടിയോളം കേസുകള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു; 214 മരണവുമുണ്ട്. അവധി ദിവസങ്ങളിലെ കേസുകളുള്‍പ്പെടെ ഇന്നലെ ഒരുമിച്ചു റിപ്പോര്‍ട്ട് ചെയ്തതാണെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ വിശദീകരണം. എന്നാല്‍, ഒരാഴ്ചത്തെ കണക്കെടുത്താല്‍ കേസുകളില്‍ 35% വര്‍ധനയുണ്ട്. ചികിത്സയിലുള്ളവരുടെ എണ്ണം വീണ്ടും 10,000 കവിഞ്ഞു.
കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ ദല്‍ഹി, യുപി, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. യുപിയിലെ 7 ജില്ലകളില്‍ മാസ്‌ക് വീണ്ടും കര്‍ശനമാക്കി. ഹരിയാനയില്‍ 4 ജില്ലകളില്‍ മാസ്‌ക് നിര്‍ബന്ധമാക്കി. നേരത്തേ, നിര്‍ബന്ധിത മാസ്‌ക് ഉപയോഗം ഒഴിവാക്കിയ ഡല്‍ഹി ദുരന്തനിവാരണ അതോറിറ്റിയുടെ നാളത്തെ യോഗത്തില്‍ തുടര്‍നടപടി തീരുമാനിക്കും. ആശങ്കപ്പെടേണ്ട സാഹചര്യം ദല്‍ഹിയില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു.