പിറ്റ്‌സ്ബര്‍ഗ്- സൗത്ത്കാരോലിന, പിറ്റ്‌സ്ബര്‍ഗ്, ഹാംപ്ടണ്‍ കൗണ്ടി തുടങ്ങിയ സ്ഥലങ്ങളില്‍ ഈസ്റ്റര്‍ വാരാന്ത്യത്തില്‍ നടന്ന വെടിവെപ്പില്‍ രണ്ടു കൗമാരക്കാര്‍ മരിക്കുകയും 30 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഹാംപ്ടണ്‍ കൗണ്ടിയിലെ നിശാക്ലബില്‍ നടന്ന വെടിവയ്പ്പില്‍ ഒമ്പത് പേര്‍ക്ക് പരുക്കേറ്റു.
പിറ്റ്സ്ബര്‍ഗില്‍ നൂറുകണക്കിന് ആളുകള്‍ ഒത്തുകൂടിയിരുന്ന വാടക വീട്ടിലെ പാര്‍ട്ടിക്കിടെ സംഘര്‍ഷത്തെ തുടര്‍ന്നാണു വെടിവെപ്പ്് ഉണ്ടായത്. പാര്‍ട്ടിക്കെത്തിയവരില്‍ ഭൂരിഭാഗവും പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പിറ്റ്‌സ്ബര്‍ഗ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ചീഫ് പറഞ്ഞു. രണ്ടു പേര്‍ മരിക്കുകയും എട്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സൗത്ത്കാരോലിന തലസ്ഥാനമായ കൊളംബിയയിലെ തിരക്കേറിയ മാളില്‍ നടന്ന വെടിവെപ്പില്‍ 14 പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് മേധാവി ഡബ്ല്യു.എച്ച്. ഹോള്‍ബ്രൂക്ക് പറഞ്ഞു.