Sorry, you need to enable JavaScript to visit this website.

കൈകളില്ലാത്ത വസീം കല്ലെറിഞ്ഞു; പെട്ടിക്കട തകര്‍ത്ത് ഉപജീവനമാര്‍ഗം അടച്ചു

ഖര്‍ഗോണ്‍- മധ്യപ്രദേശില്‍ രാമനവമി ഘോഷയാത്ര അക്രമത്തിലും സംഘര്‍ഷത്തിലും കലാശിച്ച ഖര്‍ഗോണ്‍ ജില്ലയില്‍ അധികൃതര്‍ തകര്‍ത്ത കെട്ടിടങ്ങളില്‍ ഇരു കൈകളുമില്ലാത്ത വീസം ശൈഖിന്റെ പെട്ടിക്കടയും.  

കലാപത്തില്‍ പങ്കാളികളായി എന്നാരോപിച്ചാണ് ഇവിടെ  വീടുകളും കടകളും അടയാളപ്പെടുത്തി ജില്ലാ ഭരണകൂടം ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.
സാക്ഷികളും ഇരകളും പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് ഫയല്‍ ചെയ്ത പ്രഥമ വിവര റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചുവെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

ഒരു വിധത്തിലുള്ള വിചാരണയും നടത്താതെ സംസ്ഥാന സര്‍ക്കാര്‍ ധിറുതിപിടിച്ച് കൈക്കൊണ്ട നടപടികളിലാണ്  അപകടത്തെത്തുടര്‍ന്ന് കൈകള്‍ മുറിച്ചുമാറ്റിയ വസീമിന്റെ ഏക ഉപജീവനമാര്‍ഗമായ ഗുംടിയും ഇല്ലാതായത്. കല്ലെറിഞ്ഞവരിലുണ്ടെന്ന് പറഞ്ഞാണ്  ഏപ്രില്‍ 11 ന് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വസീമിന്റെ പെട്ടിക്കട തകര്‍ത്തത്.  

2005 ല്‍ ഷേക്കേറ്റതിനെ തുടര്‍ന്ന് കൈകള്‍ അറ്റുപോയ വസീമാണ് അഞ്ച് പേരടങ്ങുന്ന കുടുംബത്തെ പോറ്റുന്നത്. കട മാത്രമായിരുന്നു ഉപജീവനമാര്‍ഗം.
മാര്‍ച്ച് അഞ്ച്  മുതല്‍ ജയിലില്‍ കഴിയുന്ന മൂന്ന് മുസ്ലിംകളുടെ പേരുകളും രാമനവമി കലാപത്തിലെ പ്രതികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  

 

Latest News