തിരുവനന്തപുരം- ഇ.പി ജയരാജനെ എല്‍.ഡി.എഫ് കണ്‍വീനറായി തെരഞ്ഞെടുത്തു. എ വിജയരാഘവന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗമായതോടെയാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇ.പി ജയരാജനെ കണ്‍വീനറായി തെരഞ്ഞെടുത്തത്.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി.ശശിയെ തെരഞ്ഞെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇ.പി ജയരാജനൊപ്പം എ.കെ ബാലന്റെ പേരും പാര്‍ട്ടി പരിഗണിച്ചിരുന്നുവെങ്കിലും ഒടുവില്‍ പദവി ജയരാജനിലെത്തുകയായിരുന്നു.