Sorry, you need to enable JavaScript to visit this website.

കല്‍പറ്റയില്‍ 10 കുട്ടികളടക്കം 31 പേര്‍ക്കു പേപ്പട്ടിയുടെ കടിയേറ്റു

കല്‍പറ്റ-നഗരത്തില്‍ പേപ്പട്ടിയുടെ കടിയേറ്റ് 10 കുട്ടികളും വയോധികരും ഉള്‍പ്പെടെ 31 പേര്‍ ചികിത്സയില്‍. കുട്ടികളില്‍ മുഖത്തു കടിയേറ്റ  മുണ്ടേരി സ്വദേശിനിയായ മൂന്നു വയസ്സുകാരിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 20 പേര്‍ ജനറല്‍ ആശുപത്രിയിലും 10 പേര്‍ വിവിധ സ്വകാര്യ ആശുപത്രികളിലുമാണ് ചികിത്സ നേടിയത്. നഗരത്തില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ക്കും കടിയേറ്റു.ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് നഗരത്തില്‍ പേപ്പട്ടിയിറങ്ങിയത്. പള്ളിത്താഴെ, എമിലി, മുണ്ടേരി, മെസ്ഹൗസ് റോഡ്, അമ്പിലേരി എന്നിവിടങ്ങളിലുള്ളവര്‍ക്കാണ് കടിയേറ്റത്. മണിക്കൂറുകളോളം നഗരത്തില്‍ പരിഭ്രാന്തി പരത്തിയ പേപ്പട്ടിയെ പള്‍സ് എമര്‍ജന്‍സി ടീം ആറുമണിയോടെയാണ് പിടികൂടിയത്. 
പടം-പേപ്പട്ടിയുടെ കടിയേറ്റ് കല്‍പറ്റ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള വയോധിക.

Latest News