ന്യൂദൽഹി- കേന്ദ്ര സർക്കാരിന്റെ അശ്രദ്ധയും അലംഭാവവും കാരണമാണ് കോവിഡ് ബാധിച്ച് 40 ലക്ഷം ഇന്ത്യക്കാർ മരിച്ചതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. മരിച്ചവരുടെ എല്ലാവരുടേയും കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് അദ്ദേഹം ആവർത്തിച്ചു.
ആഗോള കോവിഡ് മരണങ്ങളുടെ എണ്ണം പരസ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങളെ ഇന്ത്യ തടയുകയാണെന്ന് അവകാശപ്പെടുന്ന ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് ട്വിറ്ററിൽ പങ്കുവെച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.
മോഡിജി സത്യം പറയുന്നില്ല, മറ്റുള്ളവരെ സംസാരിക്കാൻ അനുവദിക്കുന്നില്ല, ഓക്സിജൻ ക്ഷാമം കാരണം ആരും മരിച്ചിട്ടില്ലെന്ന് അദ്ദേഹം ഇപ്പോഴും കള്ളം പറയുന്നു- റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് സഹിതം ഹിന്ദിയിലുള്ള ട്വീറ്റിൽ രാഹുൽ ഗാന്ധി പറഞ്ഞു.