ഹൈദരാബാദ്- തെലങ്കാന സെക്രട്ടറിയേറ്റിൽ ക്ഷേത്രവും പള്ളിയും ചർച്ചും ഉയരുമെന്ന് ടിആർഎസ് വർക്കിംഗ് പ്രസിഡന്റും മന്ത്രിയുമായ കെടി രാമറാവു. സംസ്ഥാന സെക്രട്ടേറിയറ്റിലെ ക്ഷേത്രം പുനർനിർമിക്കണമെന്ന ട്വീറ്റിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എല്ലാ വിശ്വാസങ്ങളെയും ഒരുപോലെ ബഹുമാനിക്കുകയും മതത്തിന്റെ മറവിൽ രാഷ്ട്രീയത്തിൽ ഏർപ്പെടാതിരിക്കുകയും ചെയ്യുന്ന കെ.സി.ആറിന്റെ നേതൃത്വത്തിലുള്ള തെലങ്കാനയാണിതെന്ന് അദ്ദേഹം പറഞ്ഞു.
നഗരത്തിന്റെ ഹൃദയഭാഗത്ത് ഹുസൈൻ സാഗറിന് സമീപം സ്ഥിതി ചെയ്യുന്ന പഴയ സെക്രട്ടേറിയറ്റ് കെട്ടിടങ്ങൾ പൊളിക്കുന്നതിനിടെ രണ്ട് മുസ്ലീം പള്ളികളും ഒരു ക്ഷേത്രവും പൊളിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. കെട്ടിടുങ്ങളുടെ അവശിഷ്ടങ്ങൾ വീണതിനാൽ ആരാധനാലയങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
കൂടുതൽ വിശാലമായ സ്ഥലത്ത് സർക്കാർ ചെലവിൽ ആരാധനാലയം പുനർനിർമിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പുതിയ സെക്രട്ടേറിയറ്റ് സമുച്ചയത്തിൽ പള്ളിയും ക്ഷേത്രവും പുനർനിർമ്മിക്കുമ്പോൾ ചർച്ചും നിർമിക്കുമെന്ന് 2021 സെപ്റ്റംബർ അഞ്ചിന് അദ്ദേഹം പ്രഖ്യാപിച്ചു, തുടർന്ന് 2021 നവംബർ 25 തകർക്കപ്പെട്ട മസ്ജിദിന്റെ പുനർനിർമ്മാണത്തിന് തറക്കല്ലിട്ടു.
ക്ഷേത്രത്തിന്റെയും ചർച്ചിന്റേയും യും തറക്കല്ലിടൽ ചടങ്ങ് ഇനിയും നടക്കാനിരിക്കുന്നു.