കോട്ടക്കല്‍- മകളുടെ വിവാഹത്തിനായി സൂക്ഷിച്ച 35 പവന് സ്വര്‍ണവും അരലക്ഷം രൂപയും മോഷണം പോയി. മലപ്പുറം പുത്തനത്താണി ചന്ദനക്കാവിലാണ് സംഭവം. പരേതനായ കാഞ്ഞീരി ഉണ്ണികൃഷ്ണന്റെ വീട് കുത്തിപ്പൊളിച്ചാണ് മോഷണം നടത്തിയത്. വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു മോഷണം നടന്നത്. സംഭവത്തെ തുടര്‍ന്ന് കല്പകഞ്ചേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്